പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ, അലിഗഡ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് അക്ഷയ് കുമാര്‍. ട്വിറ്ററില്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെ കുറിച്ചുള്ള ഒരു പോസ്റ്റിനു താഴെ താന്‍ ലൈക്ക് ചെയ്തത് അറിയാതെ സംഭവിത്തതാണെന്നും അബദ്ധം മനസിലായ ഉടന്‍ തിരുത്തിയെന്നും അക്ഷയ്കുമാര്‍ ട്വീറ്റ് ചെയ്തു.
"ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ ട്വീറ്റിന് ലൈക്ക് ചെയ്തത്, അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന്. സ്ക്രോള്‍ ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാവും അത് മനസിലാക്കിയപ്പോള്‍ പെട്ടന്നു തന്നെ ആ ട്വീറ്റ് ഞാന്‍ അണ് ലൈക്ക് ചെയ്യുകയുമുണ്ടായി. അത്തരം നടപടികളെ ഒരു തരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ല.' അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സിനിമാ രംഗത്ത് നിന്നും വളരെ കുറച്ചു പേര് മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. സംവിധായകന് അനുരാഗ് കശ്യപ് നിയമത്തിലുള്ള തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇനി നിശബ്ദനായിരിക്കാന്‍ കഴിയില്ലെന്നും ഈ സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നും അനുരാഗ് ട്വിറ്ററില്‍ കുറിച്ചു.
പോലീസ് അതിക്രമത്തിനെതിരെ പ്രതികരിച്ച് നടി പാര്‍വ്വതി തിരുവോത്തും രംഗത്ത് വന്നിരുന്നു. മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് പങ്കുവെച്ച വിഡിയോ റീട്വീറ്റ് ചെയ്ത് 'ജാമിയ ആന്‍ഡ് അലിഗഡ് തീവ്രവാദം' എന്ന് താരം ട്വീറ്റ് ചെയ്തു. അലിഗഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പോലീസുകാരുടെ വിഡിയോയാണ് റാണ അയ്യൂബ് പങ്കുവെച്ചിരുന്നത്.

Comments