രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന് കുഞ്ചാക്കോ ബോബന്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉണ്ടായ അതിക്രമത്തിനെതിരെ പലകോണില്‍ നിന്നും വിയോജിപ്പ് ഉയരുന്നതിനിടെയാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
പോലീസിനു നേരെ വിരല്‍ ചൂണ്ടുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രിതകരണം. ഈ ചൂണ്ടിയ വിരല്‍ മതി രാജ്യത്തെ കുട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍ എന്നായിരുന്നു ചാക്കോച്ചന്റെ പ്രതികരണം. ഭരണഘടനയോട് സത്യമുള്ളവരാവുക, രാജ്യത്തിന്റെ യഥാര്‍ത്ഥ മകളും മകനുമാവുക എന്നും കുഞ്ചാക്കോ ബോബന് കുറിക്കുന്നു.

മതനിരപേക്ഷത വാഴട്ടെ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം. നേരത്തെ പാര്‍വ്വതി തിരുവോത്ത്, അമല പോള്‍, സണ്ണി വെയന്‍, ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരും പ്രതിഷേധ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു.
പോലീസ് അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയുടെ ചിത്രം പങ്കുവച്ചായിരുന്നു അമല നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ നിന്റെ തന്തയുടേതല്ലെന്നെഴുതിയ ചിത്രമാണ് അമല പങ്കുവച്ചത്. സഹപാഠിയെ മര്‍ദ്ദിക്കുന്ന പോലീസിനെ വിരല്‍ ചൂണ്ടി ചോദ്യം ചെയ്യുന്ന മലയാളി വിദ്യാര്‍ത്ഥിനി ഐഷ റെന്നയുടേതാണ് ചിത്രം. പോലീസ് അതിക്രമത്തെ ഭീകരതയെന്നായിരുന്നു പാര്‍വ്വതി വിളിച്ചത്.

Comments