
റിയോ ഡി ജനീറോ : കോഴിപ്പോര് പോലെ നായ്ക്കളുടെ പോര്. തോക്കുന്ന നായയെ വെട്ടിനുറുക്കി കാണികള്‍ക്ക് ബാര്‍ബീക്യൂ ആയി നല്‍കും. ഈ പോരിന് പങ്കെടുക്കാന്‍ എത്തുന്നത് ഉന്നതര്‍ മുതല്‍ സാധരണക്കാരായ ആളുകള്‍ വരെ. ബ്രസീലിലെ ഒരു ഡോഗ് ഫൈറ്റിങ് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
സാവോ പോളോയിലെ ഒരു രഹസ്യ കേന്ദ്രത്തിലാണ് ഡോഗ് ഫൈറ്റിങ് നടത്തിയിരുന്നത്. കഴിഞ്ഞ ദിസവം ബ്രസീല്‍ പോലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നാണ് ഈ ക്രൂരമായ വിനോദത്തില്‍ ഡോ്കടര്‍മാര്‍ പോലീസ് സംഘം ഉള്‍പ്പെടെ നിരവധി പേരാണ് അറസ്റ്റിലായത്. ഈ കേന്ദ്രത്തില്‍ നിന്ന് ആകെ 41 പേരെയാണ് പോലീസ് പിടികൂടിയത്. മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്ന യു എസ് പൗരനെയും പോലീസ് പിടികൂടി. മത്സരത്തിനായി കൊണ്ടുവന്ന പരിക്കേറ്റതും അല്ലാത്തതുമായ 19 നായ്ക്കളെയും പോലീസ് ഇവിടെ നിന്ന് രക്ഷപ്പെടുത്തി.
ഈ ഫൈറ്റിനിടെ പരാജയപ്പെടുന്ന നായ്ക്കളെ ബാര്‍ബിക്യൂവാക്കി വിളമ്പുന്നതും ഇവിടെ പതിവാണ്. മത്സരം കാണാന്‍ എത്തുന്ന കാണികള്‍ക്കാണ് ബാര്‍ബിക്യൂ നല്‍കുന്നത്. ഈ മത്സരത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പന്തയങ്ങളും വ്യാപകമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിഭീകരമായ അവസ്ഥയായിരുന്നു മത്സരം നടക്കുന്ന കേന്ദ്രത്തില്‍ കണ്ടത് എന്ന് റെയ്ഡ് നടത്തിയ പോലീസ് ഉദ്യേഗസ്ഥനായ മാത്യൂസ് ലെയ്ലോളയുടെ പ്രതികരണം. ചത്തതും പരിക്കേറ്റതുമായ നായ്ക്കള്‍. ചില നായ്ക്കളുടെ മുഖത്തും ശരീരത്തും നിറയെ മുറിവുകള്‍. പരിക്കേറ്റ് അവശനിലയിലായിരുന്ന ഒരു നായ മൂത്രമൊഴിച്ചപ്പോള്‍ ചോര പുറത്ത് വന്നെന്നും അത്രയും ഭീഗരതയാണ് അവിടെ സ്ഥിതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊന്നും ഗൗനിക്കാതെ ബാര്‍ബിക്യൂ ഉണ്ടാക്കിക്കൊടുക്കുന്ന തിരക്കിലാണ് ചിലര്‍.
ഡോഗ് ഫൈറ്റ് മത്സരത്തിനായി നായ്ക്കള്‍ക്ക് കഠിനമായ പരിശീലനമാണ് നല്‍കുന്നത്. ദിവസങ്ങളോളം നീണ്ട് നില്ക്കും പരിശീലനം. മതിയായ ഭക്ഷണമോ വെള്ളമോ ഈ ദിവസങ്ങളില്‍ നല്‍കില്ല. മാത്രമല്ല പോരിന്റെ മുര്‍ച്ഛ കൂട്ടാനായി നായ്ക്കളുടെ മൂക്കലേക്ക് കുരുമുളക് പൊടി കയറ്റുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപബ്ലിക്കില്‍ പിടിയിലായ അന്താരാഷ്ട്ര ഡോഗ് ഫൈറ്റിങ് ശൃംഖലയുമായി ബന്ധമുള്ളവരാണ് ബ്രസീലില്‍ പിടിയിലായതെന്ന് പോലീസ് പറയുന്നു. പ്രതികളെ ജാമ്യത്തില്‍ വിട്ടെങ്കിലും വിദേശികള്‍ രാജ്യം വിട്ട് പോകരുതെന്ന് കോടതി നിര്‍ദ്ദേശം നല്കി.






