
ന്യൂഡല്‍ഹി: പൗരത്വ നിയം ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന് ചേതന്‍ ഭഗത്. ബീജെപി അനുകൂല നിലപാടുകള്‍ എടുക്കാറുള്ള ചേതന്‍ ഭഗത് പൗരത്വ ബില്ലിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യത്തു നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുമാണ് ആദ്യം ചിന്തിക്കേണ്ടത്. രാജ്യത്തെ യുവാക്കള്‍ രോഷാകുലരാണെന്നും അവര്‍ക്ക് ആവശ്യത്തിന് ജോലിയോ ശമ്പളമോ ഇല്ലെന്നും അവരോട് കളിക്കാന്‍ നില്‍ക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്കൊപ്പമാണ് താന്നെന്നും ചേതന്‍ ഭഗത് പറയുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു .ഒരു ഹിന്ദു രാജാവും അയാള്‍ക്ക് പാദസേവ ചെയ്യുന്നവരും മാത്രമുള്ള ഇന്ത്യയെപ്പറ്റി സ്വപ്നം കാണുന്നവര്‍ 200 ദശലക്ഷം മുസ്ലിങ്ങളെ ഇവിടെ നിന്ന് പുറത്താക്കാമെന്ന് കരുതേണ്ട. അതിനു ശ്രമിച്ചാല്‍ ഇന്ത്യ കത്തുമെന്നും ജി.ഡി.പി തകരുമെന്നും ഇനിയുള്ള തലമുറയെപ്പോലും അത് ബാധിക്കുമെന്നും ചേതന്‍ ഭഗത് പറയുന്നു.







Comments