കൊല്‍ക്കൊത്ത/പട്‌ന: പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യത്തില്‍ ഈ മാസം 23ന് സംസ്ഥാന ആസ്ഥാനത്ത് യോഗം ചേരും. പാര്‍ട്ടി നേതാക്കളെ യോഗത്തില്‍ പങ്കെടുപ്പിക്കുമെന്നും മമത പറഞ്ഞു.
വ്യാജ വീഡിയോകളും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചും ബിജെപി തന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. യു.എന്‍ മനുഷ്യാവകാശ കമ്മീഷനോ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ജനങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് പരിശോധിക്കണമെന്നും മമത പറഞ്ഞു.
പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറും വ്യക്തമാക്കി. ന്യുനപക്ഷങ്ങള്‍ക്ക് ഭയപ്പെടാനൊന്നുമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ന്യുനപക്ഷങ്ങള്‍ക്ക് ദോഷമായി ഒന്നും ചെയ്യില്ലെന്നും അവരേട് എല്ലാ ഐക്യദാര്‍ഡ്യവും പ്രകടിപ്പിക്കുന്നതായും നിതീഷ് ഇന്നലെയും വ്യക്തമാക്കിയിരുന്നു.

Comments