
മംഗുളൂരു : മംഗുളൂരുവിലെ കര്‍ഫ്യൂ ലംഘിച്ച സിപിഐ നേതാവ് ബിനോയ് വിശ്വം കര്‍ണാടക പോലീസ് കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. ഇതിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കേരളാ-മംഗുളൂരു ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗുളൂരുവില്‍ എത്താനായില്ല.
വെള്ളിയാഴ്ച തന്നെ ബിനോയ് വിശ്വം ട്രയിന്‍ മാര്‍ഗ്ഗം മംഗുളൂരുവില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്താതിരുന്നതിനാല്‍ മംഗുളൂരുവില്‍ നിന്നുള്ള പ്രവര്‍ത്തകരെയും കൂട്ടിയാണ് ബിനോയ് വിശ്വം കര്‍ഫ്യൂ ലംഘിച്ചത്. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങളുമായി നഗരത്തിലെത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.






