
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് വീണ്ടും പിന്തുണ അറിയിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീത്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനീത് ഫെയ്സ്ബുക്കിലുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. ഡല്‍ഹി ജുമാ മസ്ജിദിനു മുന്നില്‍ പ്രക്ഷോഭം നയിക്കുന്ന ആസാദിന്റെ ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചിത്രം ഉള്‍പ്പെടെ വിനീത് ട്വീറ്റ് ചെയ്ത്പിന്തുണ അറിയിച്ചിരുന്നു. ജാനധിപത്യം, മതേതരത്വം എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു വിനീതിന്റെ ട്വീറ്റ്. നമ്മള് എന്നും, അവര്‍ എന്നും ഉള്ള വേര്‍തിരിവില്ലെന്നും വിനീത് കുറിച്ചിരുന്നു. ആസാദിനു പിന്തുണയുമായി റസൂല്‍ പൂക്കൂട്ടിയും രംഗത്തെത്തിയിരുന്നു.






