
കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് സാഹിത്യകാരന് എം. മുകുന്ദന്. മതനിരപേക്ഷ ഇന്ത്യയുടെ അസ്ഥിത്വത്തെ തകര്‍ക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും എം. മുകുന്ദന് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കിയാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും മുകുന്ദന് ചോദിച്ചു.
കോളനി കാലത്തിന് ശേഷം സ്വാതന്ത്ര്യം കിട്ടിയതില്‍ ഇന്നും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അരുന്ധതി റോയിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഇന്നും എഴുന്നേറ്റ് നില്ക്കുന്ന രാജ്യം. അത് ഭരണാധികാരികള്‍ മറക്കരുതെന്നും മുകുന്ദന് പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. മുസ്ലീങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണിത്. പാക്കിസ്ഥാനുമായാണ് ഇവര്‍ ഇന്ത്യയെ താരതമ്യം ചെയ്യുന്നത്. ഇന്ത്യയും പാക്കിസ്ഥാനും വ്യത്യസ്തമാണ്. രണ്ടും തമ്മില്‍ താരതമ്യം പാടില്ലെന്നും മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്ത് എല്ലായിടത്ത് നിന്നും പിന്തുണ കൂടിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോലും ബില്ല് ചര്‍ച്ചയാവുകയാണ്. ഇന്ത്യയുടെ സല്‍പ്പേര് പോവുകയാണ്. നിയമം പിന്‍വലിക്കണമെന്നും മുകുന്ദന് ആവശ്യപ്പെട്ടു.







Comments