നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന് വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്വി പാലവ് ആണ് സിദ്ധാര്‍ത്ഥിന്റെ വധു. സിദ്ധാര്‍ഥ് തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഫേസ്ബുക്കില്‍ തന്‍വിയുടെ ചിത്രം പങ്കുവെച്ച് സിദ്ധാര്‍ത്ഥ് തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വെളിപ്പെടുത്തുകയും ചെയ്തു.
എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടേതാണ എനിയ്ക്ക് ഏറ്റവു പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ ക്രൈം- ചിത്രത്തിനൊപ്പം സിദ്ധാര്‍ഥ് കുറിച്ചു.
പ്രമുഖ മ്യൂസിക്കല്‍ ബ്രാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജിലൂടെയാണ് സിദ്ധാര്‍ത്ഥ് തിളങ്ങുന്നത്. പിന്നീട് ഫഹദ് ചിത്രമായ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ താരം പിന്നണി ഗാന രംഗത്ത് ചുവട് വെച്ചു. വികെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം 10 ഓളം ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

Comments