
ജോര്‍ജിയയിലെ ഒരു കുടുംബം ക്രിസ്മസിന് വീട് അലങ്കരിക്കാനായി ക്രിസ്മസ് ട്രീ കടയില്‍ നിന്നും വാങ്ങിയത്. പക്ഷേ വാങ്ങി ഒരാഴ്കഴിഞ്ഞപ്പോഴാണ് ജീവനുളള ഒരു മൂങ്ങ അതില്‍ കഴിയുന്നുണ്ടെന്ന സത്യം അവര്‍ മനസിലാക്കിയത്. ട്രീയുടെ ശിഖരങ്ങള്‍ക്കിടെ കൂടുകൂട്ടി കഴിയുകയായിരുന്നു ഈ മുങ്ങ. ഡിസംബര്‍ 10-നാണ് കാറ്റി മക്ബ്രൈഡ് എന്ന സ്ത്രീയും അവരുടെ മകളും ക്രിസ്മസ് ട്രീയില്‍ ഒളിച്ചിരിക്കുന്ന മുങ്ങയെ കണ്ടെത്തിയത്.
'പക്ഷേ ഞങ്ങള്‍ അതിനെ കണ്ട് ഭയപ്പെട്ടില്ല. കാരണം, ഇത്തരം വന്യതകളെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. പക്ഷേ വീടിന്റെ വാതിലുകളും ജനാലകളും അതിന് പറന്ന് പോകാനായി തുറന്നുകൊടുത്തു. പക്ഷേ അത് അവിടെ തന്നെ നിലയുറപ്പിച്ചു. അതിനെ വീട്ടില്‍ തന്നെ വളര്‍ത്താന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷേ ഭക്ഷണം എന്താണ് കൊടുക്കേണ്ടത് എന്ന് അറിയില്ല. അതുകൊണ്ട് തന്നെ അടുത്തുളള ഒരു പ്രകൃതി വിദഗ്ധനെ വിളിച്ച് മൂങ്ങയെ അദ്ദേഹത്തെ ഏല്‍പ്പിച്ചു'-കുടുംബം വ്യക്തമാക്കി.
വളരെ പച്ചപ്പുനിറഞ്ഞതായതുകൊണ്ടാണ് ആ ക്രിസ്മസ് ട്രീ തന്നെ നോക്കി വാങ്ങിയതെന്നും അവര്‍ പറഞ്ഞു.






