
രാജ്യത്ത് പൗരത്വ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വിവാദ പരാമര്‍ശവുമായി ബോളിവുഡ് താരം കങ്കണ രണൗട്ട്. പുതിയ ചിത്രത്തിന്റെ
ട്രെയ്ലര് ലോഞ്ചിനിടെ താരത്തോട് പ്രതികരണംം ചോദിച്ചപ്പോഴാണ് സംഭവം. അക്രമണമല്ല മാര്‍ഗമെന്നും നികുതി നല്‍കാത്തവര്‍ക്ക് ആരാണ് ബസ് കത്തിക്കാനും മറ്റും അവകാശം നല്‍കിയതെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.
'പ്രതിഷേധിക്കുമ്പോള്‍ പ്രധാനം ആക്രമണം അല്ല വഴിയെന്നാണ് പ്രധാന കാര്യം. രാജ്യത്ത് നാലു ശതമാനം ആളുകള്‍ മാത്രമാണ് നികുതി അടയ്ക്കുന്നത്. ബാക്കിയുള്ളവര്‍ ആശ്രിതരാണ്. അങ്ങനെ നോക്കുമ്പോള്‍ ആരാണ് നിങ്ങള്‍ക്ക് ബസും ട്രെയ്നും കത്തിക്കാന്‍ അവകാശം നല്‍കിയത്. അത് ചര്‍ച്ച ചെയ്യേണ്ടതാണ്. കാരണം ഒരു ബസ് നിര്‍മ്മിക്കാന്‍ എത്ര ലക്ഷം രൂപയാണ് ചെലവാകുന്നത്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എങ്ങനെയാണെന്ന് ഓര്‍ക്കുക. പട്ടിണി കിടന്ന് നിരവധി പേരാണ് മരിക്കുന്നത്. ജനാധിപത്യത്തിന്റെ പേരില്‍ ആക്രമണം അഴിച്ചു വിടുന്നത് ശരിയല്ല' കങ്കണ പറഞ്ഞു.
'നമ്മളിന്നും സ്വാതന്ത്യത്തിന് മുന്‍പുള്ള കാലഘട്ടത്തിലെന്ന പോലെയാണ് പെരുമാറുന്നത്. അന്ന് നമ്മളെ അധീനതയിലാക്കിയവര്ക്കെതിരെ പോരാടുന്നതും നികുതി അടയ്ക്കാതിരിക്കുന്നതും ശരിയായിരുന്നു. ഇന്ന് അങ്ങനെയല്ല. നമ്മുടെ നാതാക്കള്‍ നമ്മളിലൊരാളാണ്. അല്ലാതെ ജപ്പാനില്‍ നിന്നോ ഇറ്റലിയില്‍ നിന്നോ വന്നയാളുകളല്ല. ഭരണഘടനയില്‍ എഴുതിവച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ അധികാരത്തിലെത്തായലത് ജനാധിപത്യമല്ലേ ? എന്നും താരം ചോദിച്ചു.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ബോളിവുഡില്‍ നിന്നും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം.






