
നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗത്തിന്റെ വേദനയിലാണ് തമിഴ് സിനിമാ ലോകം. ജൂണ്‍ 27-ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഭാര്യരാജിന്റെ വിയോഗത്തിന് പിന്നാലെ മകനും നടനുമായ ശന്തനു ഭാഗ്യരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രേേദ്ധയമാകുന്നത്. പിതാവിന്റെ സിനിമാ ജീവിതത്തിലെ 50-ാം വാര്‍ഷികാഘോഷ വേളയിലെ ഒരു പഴയ വീഡിയോ ആണ് ശന്തനു പങ്കുവച്ചത്. തന്റെ ആയുസില്‍ നിന്നും 10 വര്‍ഷം അച്ഛന് നല്കാന് സാധിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യുമായിരുന്നു എന്ന് ശന്തനു വീഡിയോയില്‍ പറയുന്നുണ്ട്.
"എനിക്ക് സാധിക്കുമെങ്കിൽ, എന്റെ ജീവിതകാലത്തിലെ 10 വർഷം എന്റെ പിതാവിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങൾ ഇനിയും 10 വർഷവും അതിൽ കൂടുതലും സിനിമകൾ ചെയ്യേണ്ടതുണ്ട്. ഇനിയും നിരവധി കഥകൾ നിങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.
ഒരു ആരാധകൻ എന്ന നിലയിലും ഒരു വിദ്യാർഥി എന്ന നിലയിലും, ഞാൻ അത് കാണാനും പഠിക്കാനും ആഗ്രഹിക്കുന്നു". -ശന്തനു പറഞ്ഞു. അപ്പ, എനിക്ക് അതിന് സാധിച്ചിരുന്നെങ്കിൽ എന്ന അടിക്കുറിപ്പോടെയാണ് ശന്തനു ഈ വീഡിയോ പങ്കുവെച്ചത്.
ഭാഗ്യരാജിന്റെ മകളും ഫാഷന്‍ ഡിസൈനറുമായ ശരണ്യ ഭാഗ്യരാജും അച്ഛശന്റ ഓര്‍മ്മകളില്‍ വിതുമ്പുന്ന പോസ്റ്റുമായി എത്തി. അച്ഛനൊപ്പമുളള കുട്ടിക്കാലത്തെ ചിത്രങ്ങളും തന്റെ കുഞ്ഞിനൊപ്പമുളള ഭാഗ്യരാജിന്റെ നിമിഷങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു വീഡയോ മൊണ്ടാഷ് ആണ് ശരണ്യ പങ്കുവച്ചത്. തിരക്കുകള്‍ക്കിടയിലും തങ്ങള്‍ക്കിടയിലുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തുന്നതായിരുന്നു അവരുടെ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍. അച്ഛന്റെ ഫോണില്‍ നിന്നുളള നിരവധി മിസ്സ്ഡ് കോളുകളെക്കുറിച്ചും ശരണ്യ ഹൃദയസ്പര്‍ശിയായി കുറിച്ചു.






