
ഹരിയാന : ഭര്‍ത്താവിനെ രണ്ടര വര്‍ഷം മുമ്പ് കൊലപ്പെടുത്തിയെന്നും അതിനാല്‍ തന്നെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് മുന്‍ അസിസറ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് രോഹ്താസ് സിം ഗിന്റെ വിധവ സുനിതാ കുമാരി ഹരിയാന മുഖ്യമന്ത്രി അനില്‍ വിജിന് കത്ത് നല്കി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയമായ രീതിയില്‍ ഒന്നും തന്നെ ഇല്ലെന്നും കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
സുനിതാ കുമാരി തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയെ വസതിയല്‍ ചെന്ന് കണ്ട് കത്ത് കൈമാറിയതായി അംബല പോലീസ് സൂപ്രണ്ട് അഭിഷേക് ജോര്‍വാള്‍ പറഞ്ഞു. ഭര്‍ത്താവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും കത്തില്‍ പറയുന്നുണ്ട്. മദ്യപാനിയായ ഇയാള്‍ അന്നേ ദിവസം അമിതമായി മദ്യപിച്ചാണ് വീട്ടിലെത്തിയത്. വന്ന ഉടന്‍ തന്നെ ഇയാള്‍ തന്നോട് മോശമായി സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇയാള്‍ മയങ്ങി വീണു. തുടര്‍ന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ തുണി ഉപയോഗിച്ച് വായ് മൂടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് കത്തില്‍ പറയുന്നു.
ഭക്ഷണശകലങ്ങള്‍ തൊണ്ടയില്‍ കുടുങ്ങി ശ്വസം മുട്ടി അവശനിലയിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ര് പറഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും കുറ്റബോധം കൊണ്ട് താന്‍ വീര്പ്പുമുട്ടുകയായിരുന്നുവെന്നും സുനിത കത്തില്‍ പറയുന്നതായി ആഭ്യന്തരമന്ത്രി അനില്‍ വിജ് പറയുന്നു. മഹേഷ് നഗര്‍ പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. അറസ്റ്റിന് ശേഷം കൂടുതല്‍ അന്വേഷണത്തിനായി മഹില പോലീസ് സ്റ്റേഷനില്‍ സുനിത കുമാരിയെ കൈമാറിയതായി എസ്പി പറഞ്ഞു.






