
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജോക്കര്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി. 2019 ലെ ഏറ്റവും വലിയ നുണയന് രാഹുല്‍ ഗാന്ധിയാണെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ പരാമര്‍ശത്തിന് മറുപടിയുമായാണ് ചൗധരി രംഗത്തെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി ഈ വര്‍ഷത്തെ നുണയാനാണെന്ന് ജാവദേക്കര്‍ പറഞ്ഞെങ്കില്‍ ഈ വര്‍ഷത്തെ ജോക്കര്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന് താന്‍ പറയുന്നതായി ജാവദേക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണോ അതോ രാഹുല്‍ ഗാന്ധിയാണോ നുണയനെന്ന് തീരുമാനിക്കാനുള്ള ചര്‍ച്ചയ്ക്ക് പ്രകാശ് ജാവദേക്കറെ കോണ്‍ഗ്രസ് നേതാവ് വെല്ലുവിളിക്കുകയും ചെയ്തു. എന്‍ഡിഎ സര്‍ക്കാര്‍ ഉടന്‍ എന്‍പിഎ സര്‍ക്കാരായി മാറുമെന്നും അദേഹം കുറ്റപ്പെടുത്തി.
നുണയുടെ കാര്യത്തിലെ 'ഈ വര്‍ഷത്തെ സ്ഥാനാര്‍ത്ഥി' രാഹുല്‍ ഗാന്ധി ആണെന്നായിരുന്നു ജാവദേക്കറുടെ പരാമര്‍ശം.പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കുന്നവര്ക്കായി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ.ങള് നിര്‍മ്മിക്കുന്നില്ലെന്നും പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവന പച്ചനുണയെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പ്രകാശ് ജവദേക്കര്‍ രംഗത്തെത്തിയത്.






