
മലയാളത്തിന്റെ നിത്യഹരിത നായകന് കുഞ്ചാക്കോ ബോബന് ആദ്യമായി ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തില്‍ നായകനായി എത്തുകയാണ്. അഞ്ചാം പാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രം മിഥുന് മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് തന്റെ അഭിനയ ജീവിതത്തിലെ വേറിട്ട വേഷമാണ് അവതരിപ്പിക്കുന്നത്. അനിയത്തി പ്രാവിന് ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ എന്ന് പറയുകയാണ് ചാക്കോച്ചന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് കുഞ്ചാക്കോ ബോബന് പറയുന്നത്.
അത്തരത്തിലൊരു ചലചിത്രത്തിന് ഒരിക്കലും സാധ്യതയില്ലെന്നും അത്തരത്തിലുള്ള ആലോചന മുന്‍പ് ഉയര്‍ന്നിരുന്നെന്നും ചാക്കോച്ചന് വ്യക്തമാക്കി. എന്നാല്‍ ആദ്യ ഭാഗത്തേക്കാള്‍ മികച്ച രീതിയില്‍ രണ്ടാം ഭാഗം ഒരുക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ അത്തരം ചര്‍ച്ചകള്‍ക്ക് പോലും സാധ്യതയുള്ളൂ എന്നും താരം പറഞ്ഞു.
അതേസമയം കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം 'അഞ്ചാം പാതിര' പുതുവര്‍ഷത്തില്‍ ആദ്യ റിലീസായി തീയറ്ററുകളിലെത്തും. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന് എന്ന് പേരുള്ള ഒരു സൈക്കോളജിസ്റ്റായാണ് താരമെത്തുന്നത്. സ്വന്തമായി ക്ലിനിക്കൊക്കെയുള്ള സൈക്കോളജിസ്റ്റാണ് അന്‍വര്‍ എന്നും അയാള്‍ക്ക് ഇഷ്ടമുള്ളത് ക്രിമിനല്‍ സൈക്കോളജിയാണ് എന്നും കുഞ്ചാക്കോ ബോബന് അഭിമുഖത്തില്‍ വ്യക്തമാക്കി.






