
കണ്ണൂര്‍: 100 രൂപ പിരിവ് നല്‍കാത്തത്തിന് മധ്യവയസ്കന്റെ നെഞ്ചിലൂടെ ഓട്ടോറിക്ഷ കയറ്റി കൊല്ലാന്‍ ശ്രമം. പാറശാല സ്വദേശി സെന്തിലിന്റെ പരാതിയില്‍ പാറശാല കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെതിരെ പോലീസ് കേസെടുത്തു.
പ്രദീപ് സംഘം ചേര്‍ന്നാണ് സെന്തിലിനെ ആക്രമിച്ചത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു ആക്രമണംം സെന്തിലിന്റെ നെഞ്ചിലൂടെ ഓട്ടോറിക്ഷ കയറ്റിയിറക്കിയതായി പരിശോധനയിലും വ്യക്തമാണ്. തുടയെല്ലും വാരിയെല്ലും പൊട്ടിയ നിലയില്‍ സെന്തിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






