
2019 ജനുവരി രണ്ടിനാണ് ശബരിമലയില്‍ യുവതികളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്. നവോത്ഥാനത്തിന്റെ വാദമുയര്‍ത്തി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സംഘടിപ്പിച്ച വനിത മതിലിന്റെ പിറ്റേദിവസമാണ് ഇരുവരും ശബരിമലയിലെത്തിയതെന്നതും ഏറെ പ്രത്യേകതയാണ്.
ഈ സംഭവത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് കനകബിന്ദു ഓപ്പറേഷന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് നവോത്ഥാന ദിനമായി സര്‍ക്കാര്‍ കലണ്ടറില്‍ രേഖപെടുത്തണമെന്ന് പരിഹസിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുകയാണ് അഡ്വ: എ. ജയശങ്കര്‍
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
ജനുവരി രണ്ട്.
കേരള നവോത്ഥാന ദിനം.
ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും ഇരുമുടിക്കെട്ടില്ലാതെ, ശരണം വിളിക്കാതെ, പോലീസ് അകമ്പടിയോടെ ശബരിമല കീഴടക്കിയ ദിവസം.
യുവതീ പ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി തന്നെ മരവിപ്പിച്ച അവസ്ഥയുണ്ട്, വിശാല ബെഞ്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല എങ്കിലും കനക-ബിന്ദു ഓപ്പറേഷന്റെ ചരിത്ര പ്രാധാന്യം ചെറുതല്ല.
ജനുവരി രണ്ട് മന്നം ജയന്തി പ്രമാണിച്ച് പൊതു അവധിയാണ്. അത് നവോത്ഥാന ദിനം കൂടിയായി സര്‍ക്കാര്‍ കലണ്ടറില്‍ രേഖപ്പെടുത്തണം.






