ജയ്പുര്‍ : നവജാതശിശുക്കളുടെ മരണസംഖ്യ നൂറുകടന്ന കോട്ടയിലെ ജെ കെ ലോന് ആശുപത്രിയില്‍ സംസ്ഥാന ആരോഗ്യ മന്ത്രി സന്ദര്‍ശനത്തിന് എത്തുന്നതിന് മുന്നോടിയായി പരവതാനി വിരിച്ച് അധികൃതര്‍.
സംസ്ഥാന ആരോഗ്യ മന്ത്രി രഘു ശര്‍മയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അധികൃതര്‍ ആശുപത്രിയല്‍ കയറി വരുന്നിടത്ത് പച്ച നിറത്തിലുള്ള പരവതാനി വിരിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പരവതാനി നീക്കം ചെയ്യുകയായിരുന്നു. ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്ത് വിട്ടു.
2019 ലെ കണക്ക് പ്രകാരം ഡിസംബര്‍ മാസം മുതല്‍ നൂറിലധികം നവജാതശിശുക്കളാണ് കോട്ടയിലെ ജെ കെ ലോന് സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞുങ്ങളുടെ മരണസംഖ്യ ദിനംപ്രതി ഉയരുന്നതിന് പിന്നാലെ ബിഎസ്പിയും ബിജെപിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു.

Comments