
ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ചന്ദ്രശേഖര്‍ ആസാദിനുള്ളതെന്ന് ട്വിറ്ററിലുടെയാണ് ആസാദിന്റെ ഡോക്ടറായ ഹര്‍ജിത് സിങ് ഭട്ടി അറിയിച്ചിരിക്കുന്നത്.
ഗുരുതരമായ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചന്ദ്രശേഖര്‍ ആസാദ് എയിംസ് ഹീമോറ്റോളജി വിഭാഗത്തില്‍ ചികിത്സയിലാണ്. അദേഹത്തിന് ആഴ്ചയില്‍ രണ്ടു തവണ രക്തം മാറ്റേണ്ടതുണ്ട്. ഇതു ചെയ്യാത്തപക്ഷം രക്തം കട്ട പിടികകാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ടെന്നും ഡോക്ടര്‍ ട്വിറ്റില്‍ വ്യക്തമാക്കുന്നു.
ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെനനും മികച്ച ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍ ട്വീറ്റിലുടെ അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ സ്ഥിതി ഡല്‍ഹി പോലീസിനെ അറിയിച്ചതാണെന്നും എന്നാല്‍ ചികിത്സ ലഭ്യമാക്കാന്‍ പോലീസ് തയാറാകുന്നില്ലെന്നും ഹര്‍ജിത് സിങ് ഭട്ട് ട്വിറ്ററില്‍ പറയുന്നു. ആസാദ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ആവശ്യമാണെങ്കില്‍ ചികി്തസ ലഭ്യമാക്കുമെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.






