
തൊടുപുഴ: തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകത്തില്‍ അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്തി കേസെടുത്തു. തൊടുപുഴ പോക്സോ കോടതിയുടേതാണ് നടപടി. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയെ കഴിഞ്ഞ മെയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനാല്‍ മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങി.
ബാലക്ഷേമ സമിത ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതിനെതിരെ ഡല്‍ഹി ആസ്ഥാനമായ ആഡ്ലി ഫൗണ്ടേഷന് നല്കിയ ഹര്‍ജി പരിഗണിച്ചാണ് അമ്മയ്ക്കെതിരെ തൊടുപുഴ പോക്സോ കോടതി ജെ ജെ ആക്ട് 75 ചുമത്തിയത്. കുട്ടിയെ സുഹൃത്ത് അരുണ്‍ ആനന്ദ് നിരന്തരം മര്‍ദ്ദിച്ചിട്ടും ഇക്കാര്യം അവഗണിച്ചതിനും മറച്ച് വച്ചതിനുമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ഏഴുവയസുകാരന് മരിച്ചത്. കുട്ടിയെ കൊന്നതിനും ഇളയ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതിനും അരുണിനെ തൊടുപുഴ മുട്ടം കോടതിയില്‍ കേസ് പുരോഗമിക്കുകയാണ്. മുട്ടം ജില്ല ജയിലിലാണ് അരരുണ്. നാല് വയസുള്ള ഇളയ സഹോദരന് തിരുവനന്തപുരത്ത് മുത്തശ്ശന്റേയും മുത്തശ്ശിയുടേയും സംരക്ഷണത്തിലാണ്.






