ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് നിന്ന് 175 കോടി രൂപയുടെ മയക്കുമരുന്നുമായി പാക്കിസ്ഥാന് പൗരന്മാര് പിടിയില്‍. തീവ്രവാദ വിരുദ്ധ സേനയാണ് അഞ്ച് പാക് പൗരന്മാരെ പിടികൂടിയത്. ഗുജറാത്തിലെ കച്ച് തീരത്ത് നിന്ന് 175 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാക് പൗരന്മാര് പിടിയിലായത്.
മത്സ്യബന്ധന ബോട്ടുകളില്‍ എത്തിയ പാക് പൗരന്മാരില് നിന്ന് 35 പാക്കറ്റ് മയക്കുമരുന്ന് പിടിച്ചു. മയക്കുമരുന്ന് കടത്തിന് പിടിയിലായവര്‍ ദീര്‍ഘകാലമായി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സൂചനകള്‍. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. അനീസ് (30), ഇസ്മായില്‍ മുഹമ്മദ് കച്ചി (50), അഷ്റഫ് ഉസ്മാന് (42), കരീം അബ്ദുള്ള (37), അബൂബഖര് അഷ്റഫ് (55) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും കറാച്ചിയിലെ ബീറ്റ് സജീറ സ്വദേശികളാണ്.
ഗുജറാത്ത് തീരത്തേക്ക് മയക്കുമരുന്നുമായി ബോട്ട് വരുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് എ.ടി.എസ് അറിയിച്ചു. തീര സംരക്ഷണ സേനയുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത്.






