
മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ നാഴികകല്ലായ് മാറിയ ചിത്രമാണ് മണിചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ്ഗോപി, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് അതേ ഫീല്‍ നല്കുന്നു. മണിചിത്രത്താഴിലൂടെ നാഗവല്ലിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നു.
ചിത്രത്തില്‍ നാഗവല്ലിയെ ഒരിക്കല്‍ പോലും കാണിക്കുന്നില്ലെന്നതാണ് വസ്തുത. ശോഭനയിലൂടെ മാത്രമാണ് നാഗവല്ലിയെ പ്രേക്ഷകര്‍ അറിയുന്നത്. നാഗവല്ലിയെന്ന നര്‍ത്തകിയെ പ്രേക്ഷരുടെ മനസിലേക്ക് ഫാസില്‍ കടത്തി വിടുന്നത് ചുമരില്‍ പൊടി പിടിച്ചു കിടക്കുന്ന ഒരു ഛായാ ചിത്രത്തിലൂടെയായിരുന്നു. ആ ചിത്രം ഇന്നും കാഴ്ചക്കാരുടെ മനസില്‍ മായതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ ആരാണ് ഈ ചിത്രം വരച്ചതെന്ന് അധികം ആര്‍ക്കും അറിയില്ലെന്നതാണ് സത്യം.
നാഗവല്ലിയുടെ ഐക്കോണിക് ചിത്രത്തിന്റെ സൃഷ്ടാവിനെ പരിചയപ്പെടുത്തുകയാണ് ടിഎസ് ഹരിശങ്കര്‍. തിരുവനന്തപുരം പേട്ട സ്വദേശിയായ ബാനര്‍ ആര്‍ട്ട് വര്‍ക്കുകളിലൂടെ പ്രശസ്തനായ ആര് മാധവനാണ് നാഗവല്ലിയുടെ സൃഷ്ടാവ്. അദ്ദേഹത്തെ കുറിച്ച് ഹരിശങ്കര്‍ എഴുതിയ വാക്കുകള്‍ വൈറലാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
നാഗവല്ലിക്ക് രൂപം നല്കിയ ശില്പി
************************************************
കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്കിയ ചലച്ചിത്ര അനുഭവം വേറിട്ടതായി.
സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകന് പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു 'life size' ചിത്രത്തിലൂടെയാണ്.
സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല.
തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്തനായ artist ശ്രീ R. മാധവന് ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്.
'Live model' ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്.
അദ്ദേഹത്തിന്റെ മരുമകന് മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വഹിച്ചത്.
മാന്നാര്‍ മത്തായി സ്പീകിംഗ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ടര്‍ ആണ് മണി സുചിത്ര.
ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരന് Artist K. മാധവന്റെ അമ്മാവന്റെ മകനാണ് Artist R. Madhavan.






