ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും വരുത്തുന്ന വിന ചെറുതൊന്നുമല്ല. ആരോ പാനീയം കുടിച്ചിട്ട് അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പി ആഹാരമാക്കിയ മൂര്‍ഖന്‍ പാമ്പ് അനുഭവിച്ച കഷ്ടപ്പാട് കാണുന്ന ആരുടെയും കണ്ണുതുറപ്പിക്കുന്നതാണ് ഈ വീഡിയോ.
എവിടെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ ആയ പ്രവീണ്‍ കസ്വാന് ആണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് വിഴുങ്ങി അവശനിലയിലായ മൂര്‍ഖന്‍, അത് പുറത്തുതള്ളാന്‍ നടത്തുന്ന പരിശ്രമമാണ് 48 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണിക്കുന്നത്.
കുപ്പി വിഴുങ്ങിയത് മുര്‍ഖന്‍ ആയതിനാല്‍ അത് പുറത്തേക്ക് തള്ളാന്‍ കഴിഞ്ഞു. എന്നാല്‍ മറ്റു മൃഗങ്ങളാണെങ്കില്‍ പ്ലാസ്റ്റിക് വയറ്റില്കെട്ടിക്കിടന്ന് വേദനകൊണ്ട് അവ മരിക്കുകയായിരിക്കും ഫലമെന്നും ഓഫീസര്‍ പറയുന്നു.
കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം, പ്രതിവര്‍ഷം ഇന്ത്യയില്‍ 25,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഉണ്ടാകുന്നത്. അതില്‍ 40% തിരിച്ചെടുക്കാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെടുകയാണ്.

Comments