
''ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍'' എന്ന ടാഗ് ലൈനുമായാണ് ഇത്തവണ 'ബിഗ് ബോസ്' എത്തുന്നത്. 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ താമസിക്കാന്‍ എത്തുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ സത്യസന്ധമായി സ്വന്തം ജീവിതം അവതരിപ്പിക്കുക എന്ന ടാസ്കില് കഴിഞ്ഞ ദിവസം സാജു നവോദയാണ് തന്റെ ജീവിത അനുഭവം പറഞ്ഞത്.
''എന്റെ ഭാര്യക്ക് വലിയ ആഗ്രഹങ്ങളൊന്നും ഇല്ല, എങ്കിലും ചിക്കന്‍ ഫ്രൈ മാത്രമാണ് എന്റെ ഭാര്യ ആവശപ്പെടുന്നത്. മറ്റൊന്നും ആവശപ്പെടാറില്ല. അച്ഛനുമമ്മയ്ക്കും പത്ത് മക്കളായിരുന്നു. ആഹാരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന കാലമായിരുന്നു. അച്ഛനുമമ്മയും കര്‍ഷകരായിരുന്നു. ഒരു ഹാളും ചെറിയൊരു മുറിയും ഒക്കെയായിട്ടായിരുന്നു വീട്. ചാള അടുക്കിയത് പോലെയായിരുന്നു ഞങ്ങളുടെ കിടപ്പ്. രാവിലെ ആദ്യം എഴുന്നേല്ക്കുന്നവര്ക്കേ പഴഞ്ചോറ് കിട്ടൂ. അങ്ങനത്തെ ഒരു ലൈഫ് ആയിരുന്നു. ഭക്ഷണത്തിന് വളരെ ബുദ്ധിമുട്ടായിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞപ്പൊ മൂത്ത ചേട്ടന് പഠിത്തം നിര്‍ത്തിയിട്ട് അമ്മയുടെയും അച്ഛന്റെയും കൂടെ ജോലിക്ക് പോയി. ഇങ്ങനെയൊക്കെ ആണെങ്കിലും വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. കിട്ടുന്നത് പിച്ചിച്ചീന്തി എല്ലാവരും കൂടെ കഴിക്കും. ആദ്യമായി എനിക്ക് സങ്കടം തോന്നിയത് ഏഴില്‍ നിന്ന് എട്ടിലേക്ക് ജയിച്ചപ്പോഴാണ്. കാരണം ഏഴാം ക്ലാസ് വരെയേ കഞ്ഞിയുള്ളൂ. എട്ടാം ക്ലാസില്‍ കഞ്ഞിയില്ല'' - സാജു നവോദയ പറഞ്ഞു.






