തെക്കന്‍ മെക്സിക്കന്‍ കടല്‍ തീരത്ത് മുന്നൂറോളം പച്ചക്കടലാമകള് ചത്തടിഞ്ഞു. റെഡ് ടൈഡ് എന്ന ആല്‍ഗകള്‍ കടലില്‍ വ്യാപിച്ചതാണ് പച്ച കടലാമകള്‍ ചാവാന്‍ കാരണമായതെന്നും കാലാവസ്ഥാ വ്യതിയാനമാണ് റെഡ് ടൈഡ് ആല്‍ഗകള്‍ ഉണ്ടാകാന്‍ കാരണമെന്നും പഠനങ്ങള്‍ പറയുന്നു.
292 ആമകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. അത് കൂടാതെ 27 ആമകളെ പരിസ്ഥിതി സംരക്ഷകര്‍ പരിചരിച്ച് പൂര്‍ണ ആരോഗ്യസ്ഥിതിയിലെത്തിച്ച ശേഷം തുറന്ന് വിട്ടു. ഈ ആല്‍ഗകള്‍ സാല്പ്പ് എന്ന ചെറു മത്സ്യങ്ങള്‍ക്ക് ആഹാരം നല്‍കുന്നെന്നും ഈ മത്സ്യങ്ങള്‍ കടലാമകള്‍ക്ക് ഭീഷണിയാണെന്നും പരിസ്ഥിതി സംരക്ഷണ അറ്റോണി ഓഫീസര്‍ വ്യക്തമാക്കി. ഇവ രണ്ടാഴ്ച മുന്‍പാണ് കടല്‍ തീരത്തെത്തിയത്.
1.5 മീറ്ററോളം വളരാനാകുന്ന പച്ചക്കടലാമകളാണ് ഇപ്പോള്‍ ഭീഷണി നേരിടുന്നത്. വംശനാശഭീഷണി നേരിടുന്ന ഒരു തരം കടലാമയാണ് പച്ചക്കടലാമ. ഇതിന്റെ പുറന്തോടിനടിയിലുള്ള കൊഴുപ്പിന്റെ പച്ചനിറമാണ് പച്ചക്കടലാമ എന്ന പേരു വരാന്‍ കാരണം. സസ്യഭുക്കുകളായ ഇവയ്ക്ക് 1.5 മീറ്റര്‍ വരെ വലിപ്പവും 320 കിലോവരെ ഭാരവും ഉണ്ടാവാം, ശരാശരി ആയുസ് 80 വര്‍ഷമാണ്.
മറ്റുള്ള ആമകളെ പോലെ തല തോടിനുള്ളിലേക്ക് വലിക്കാന്‍ ഇവയ്ക്ക് കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയില്‍ മഹാരാഷ്ട്രിയിലേയും ഗുജറാത്തിലേയും തീരപ്രദേശങ്ങള്‍, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്.

Comments