മുംബൈ : ഇംണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ സെമിയില്‍ റണ്ണൗട്ടായതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യയുടെ മുന്‍ നായകന് എം എസ് ധോണി. ആറിന് 92 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ രവീന്ദ്ര ജഡേജയും ധോണിയും ചേര്‍ന്ന് വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുമ്പോഴാണ് അപ്രതീക്ഷിതമായി ധോണിയുടെ റണ്ണൗട്ട്. 49 ാം ഓവറില്‍ മൂന്നാം പന്തില്‍ ധോണി റണ്ണൗട്ടായതോടെ ഇന്ത്യ തോല്‍വി ഏറ്റ് വാങ്ങുകയായിരുന്നു.
ലോകകപ്പിന് ശേഷം ധോണി പിന്നീട് ഇന്ത്യക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടില്ല. ഇതിനിടെ വിരമിക്കാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങളും കൊടുമ്പിരി കൊണ്ടെങ്കിലും അതെല്ലാം ഇപ്പോഴും അഭ്യൂഹങ്ങള്‍ മാത്രമായി തുടരുന്നു. ഇപ്പോള്‍ ആ റണ്ണൗട്ടിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ഇന്ത്യ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ധോണി റണ്ണൗട്ടിനെ കുറിച്ച് പ്രതികരിച്ചത്. അന്ന് രണ്ട് റണ്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടെ റണ്ണൗട്ടായെങ്കിലും ക്രീസിലേക്ക് ഒന്ന് ഡൈവ് ചെയ്തിരുന്നെങ്കില്‍ ഔട്ട് ഒഴിവാക്കാമായിരുന്നു എന്ന് ധോണി ചൂണ്ടിക്കാട്ടി.
ആദ്യ മത്സരത്തിലും താന്‍ റണ്ണൗട്ടായി. പിന്നീട് സെമിയിലും. എന്നാല്‍ സെമിയില്‍ എന്തുകൊണ്ട് ഡൈവ് ചെയ്തില്ല എന്ന ചോദ്യം ഞാന്‍ ഇപ്പോഴും സ്വയം ചോദിക്കാറുണ്ട്. ആ രണ്ട് ഇഞ്ച് ദൂരത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ സ്വയം പറയും ധോണീ നീ അന്ന് നിര്‍ബന്ധമായും ഡൈവ് ചെയ്യേണ്ടതായിരുന്നു. താരം പറഞ്ഞു.

Comments