
തിരുവനന്തപുരം : ഹെലികോപ്റ്ററിന്റെ കാറ്റേറ്റ് തെറിച്ച് വീണ് പരിക്കേറ്റ സ്ത്രീക്ക് നല്‍കുന്നത് സൗജന്യ ചികിത്സയാണെന്ന വിശദീകരണമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മിദ്. വര്‍ക്കല ആറാട്ട് റോഡില്‍ പുതുവീട്ടില്‍ ഗിരിജയ്ക്കാണ് ഹെലിപാഡില്‍ ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിന്റെ ചുഴിയില്‍ പെട്ട് തെറിച്ച് വീണ് പരിക്കേറ്റത്.
ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞ ദിവസം മുതലുള്ള എല്ലാ വിലകൂടിയ മരുന്നുകള്‍ക്കും മറ്റ് ചികിത്സകളും സൗജന്യമാണ്. അതിന് മുമ്പ് ചെലവായതിന്റെ ബില്ല് എത്ര രൂപയാണെങ്കിലും കൊണ്ടു വരുന്നതിനുസരി്ച്ച് റീഫണ്ട് ചെയ്ത് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ഗിരിജയോട് മെഡിക്കല്‍ കേളേജ് നഴസിംഗ് ഓഫീസറും, സൂപ്രണ്ടും ആശുപത്രിയില്‍ വെച്ച് വിശദമാക്കിയിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ സൗജന്യമാകുന്നതിന് മുന്‍പ് 600 രൂപയാണ് ചിലവായതെന്നും ഗിരിജ വ്യക്തമാക്കി. ഈ തുക ബില്ല് കൊണ്ടുവരുന്നതനുസരിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ശസ്ത്രക്രിയക്കായി വാങ്ങിയ ഉപകരണത്തിന്റെ തുകയും നല്‍കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.






