ന്യൂഡല്‍ഹി: ഇ20 മിശ്രിത പെട്രോളിനെതിരെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധമാര്‍ച്ച് നടത്താന്‍ ആംആദ്മിപാര്‍ട്ടി. ആംആദ്മിപാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹിമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ 100 പേരുടെ മാര്‍ച്ച് നടത്താനാണ് ഉദ്ദേശം. പക്ഷേ ഡല്‍ഹിപോലീസ ഈ പ്രതിഷേധപരിപാടിക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.
ഇ20 മിശ്രിത പെട്രോളിനെതിരെയുള്ള നിവേദനങ്ങള്‍ സമര്‍പ്പിക്കാനാണ് നീക്കം. എഥനോള്‍ കലര്‍ത്തിയ പെട്രോളിനെതിരെ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തുന്ന കെജ്രിവാള്‍, ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എ.എ.പി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രകടനം തടയുന്നതിനായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇ20 മിശ്രിത ഇന്ധനം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് ആരോപിച്ചാണ് എ.എ.പി അധ്യക്ഷന്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ വിഷയത്തില്‍ ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വെച്ച് ടൗണ്‍ഹാള്‍ യോഗം വിളിച്ച് ചേര്‍ത്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ചൊവ്വാഴ്ച കെജ്രിവാളിന്റെ ഈ പ്രതിഷേധം.
അമേരിക്കയില്‍ നിന്ന് എഥനോള്‍ വാങ്ങാന്‍ ഇന്ത്യ ട്രംപിന് മുന്നില്‍ 'കീഴടങ്ങി' എന്നാണ് കെജ്‌രിവാളിന്റെ ആരോപണം. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന് ഒരു രഹസ്യ അജണ്ട ഉണ്ടെന്നും പറഞ്ഞു. കെജ്രിവാളിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ഹര്‍ഷ് മല്‍ഹോത്ര രംഗത്തെത്തി.
രാജ്യത്തെ ഒന്നാം നമ്പര്‍ അരാജകവാദി ആരാണെന്ന് തെളിയിക്കാന്‍ കെജ്രിവാളും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന മത്സരത്തിന്റെ ഭാഗമാണ് ഈ മാര്‍ച്ച് എന്ന് അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതുമുതല്‍ കെജ്രിവാള്‍ ഈ അരാജകത്വ രാഷ്ട്രീയത്തില്‍ പിന്നിലായെന്ന് മല്‍ഹോത്ര പറഞ്ഞു. അത് നികത്താനാണ് അനുമതിയില്ലാതെ എത്തനോള്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ മാസം പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. പെട്രോള്‍ പമ്പുകളില്‍ ശുദ്ധമായ പെട്രോളും ഇ20 ഇന്ധനവും തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്നും, എത്തനോള്‍ കലര്‍ത്തിയ പെട്രോളിന്റെ വില കുറയ്ക്കണമെന്നും കെജ്രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Comments