ഇസ്‌ളാമാബാദ്: പാകിസ്താനില്‍ ചെന്ന് 30-40 തീവ്രവാദികളെ ഇന്ത്യന്‍ ഏജന്റുകള്‍ വെടിവെച്ച് കൊന്നതായി സമ്മതിച്ച് ഭീകരസംഘടനയായ ലഷ്‌ക്കര്‍ - ഇ - തയ്ബ. ആയുധധാരികളായ ബോഡിഗാര്‍ഡുകള്‍ക്ക് നടുവില്‍ നിന്ന് ലഷ്‌കര്‍ കേഡര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച റിസ്വാന്‍ ഹനീഫ് എന്ന ലഷ്‌കര്‍ ഭീകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ക്യാമറയ്ക്ക് മുന്നിലാണ് ഭീകരസംഘടനയുടെ പ്രവര്‍ത്തകന്റെ സമ്മതം പറച്ചില്‍. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടെ, റാവലാകോട്ട്, കറാച്ചി, പെഷവാര്‍ എന്നിവിടങ്ങളില്‍ വെച്ച് ഞങ്ങളുടെ 30 മുതല്‍ 40 വരെ ആളുകളെയാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വെടിവെച്ചുകൊന്നതെന്നാണ് റിസ്വാന്‍ പറഞ്ഞത്. പാകിസ്ഥാനില്‍ വെച്ച് നിരവധിയായ ഭീകരരെ 'അജ്ഞാത തോക്കുധാരികള്‍' കൊലപ്പെടുത്തിയതായി ഒരു ഭീകരസംഘടനയിലെ അംഗം ക്യാമറയ്ക്ക് മുന്നില്‍ നടത്തുന്ന ആദ്യ സമാന സമ്മതിക്കലാണിത്.
ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചപ്പോള്‍, വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയുണ്ടായി. 2022 നും 2025 നും ഇടയില്‍, പ്രമുഖ ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതും ഇന്ത്യ തിരയുന്നതുമായ നിരവധി ഭീകരര്‍ പാകിസ്ഥാനില്‍ നിഗൂഢമായി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം തട്ടിയെടുക്കുന്നതില്‍ പങ്കാളിയായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സഹൂര്‍ മിസ്ത്രി 2022 മാര്‍ച്ച് 1 ന് കൊല്ലപ്പെട്ടിരുന്നു. കറാച്ചിയില്‍ വെച്ച് ബൈക്കിലെത്തിയ തോക്കുധാരികളുടെ വെടിയേറ്റാണ് മിസ്ത്രി കൊല്ലപ്പെട്ടത്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ആളായ പരംജിത് സിങ് പഞ്ചവാര്‍ മാലിക് സര്‍ദാര്‍ സിങ് എന്നറിയപ്പെടുന്ന ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തലവന്‍. പാകിസ്ഥാനിലെ ലാഹോറിലുള്ള വസതിക്ക് സമീപം വെച്ച് 2023 മേയ് 6 നാണ് വധിക്കപ്പെട്ടത്.
2023 ജനുവരി 1-ന് ജമ്മു കാശ്മീരിലെ ധാംഗ്രിയിലുണ്ടായ ഭീകരാക്രമണത്തിന്റെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തകന്‍ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായ റിയാസ് അഹമ്മദ് എന്ന അബു ഖാസിം 2023 സെപ്റ്റംബര്‍ 8 ന് കൊല്ലപ്പെട്ടിരുന്നു. പാക് അധീന കാശ്മീരിലെ റാവലാകോട്ടില്‍ അല്‍-ഖുദുസ് മസ്ജിദില്‍ നടന്ന പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെ അജ്ഞാത തോക്കുധാരികള്‍ ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹറിന്റെ മുഖ്യ അനുയായിയും, 2016-ലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനുമായ ഷാഹിദ് ലത്തീഫ് 2023 ഒക്ടോബര്‍ 11ന് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടിലുള്ള പള്ളിയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു.
2024 ജൂണില്‍ റിയാസിയില്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായി ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടിയ അബു ഖത്താല്‍ കൊല്ലപ്പെട്ടത് 2025 മാര്‍ച്ച് 16 നായിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡറും ഇയാളുടെ ബോഡിഗാര്‍ഡും പാകിസ്ഥാനിലെ ത്സലേം മേഖലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു.

Comments