കൊല്‍ക്കത്ത: കൊല്‍ക്കത്ത ബേലൂര്‍ മഠത്തിന്റെ വേദി പ്രധാനമന്ത്രി മോഡി രാഷ്ട്രീയമായ ഉപയോഗിച്ചതില്‍ രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍ക്ക് അതൃപ്തി. രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് നടത്തിയ രാഷ്ട്രീയ പ്രസ്താവനയെതുടര്‍ന്നാണ് മഠത്തിനുള്ളില്‍ നിന്ന് തന്നെ അതൃപ്തി ഉയര്‍ന്നിരിക്കുന്നത്. സ്വാമി വിവേകാനന്ദന് 19-ാം നൂറ്റാണ്ടിലാണ് ബേലൂര്‍ മഠം സ്ഥാപിച്ചത്.
ബേലൂര്‍ മഠത്തിന്റെ വേദി രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാമകൃഷ്ണ മിഷനിലെ ഒരു വിഭാഗം സന്യാസിമാരാണ് മേധാവിമാര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ സന്ദര്‍ശനത്തിന് എത്തിയ മോഡിക്ക് മഠം സന്ദര്‍ശിച്ച് തെറ്റായ രാഷ്ട്രീയ സന്ദേശം നല്കാന് മഠത്തില്‍ വേദി നല്‍കിയതിനേയും സന്യാസിമാര്‍ കത്തില്‍ ചോദ്യമുയര്‍ത്തി. എന്നാല്‍ രാമകൃഷ്ണ മിഷന് ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി പശ്ചിമ ബംമഗാളില് എത്തിയത്. ശനിയാഴ്ചയാണ് ബേലൂര്‍ മഠത്തില്‍ എത്തിയത്. ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് ആദരമര്‍പ്പിച്ച ശേഷം വിവേകാനന്ദ സ്വാമി ഉപയോഗിച്ചിരുന്നമുറിയിലും മോഡി സന്ദര്‍ശനം നടത്തി. ഞായറാഴ്ച ഈ ചിത്രങ്ങള്‍ മോഡിയുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

Comments