
ഗസിയാബാദ്: വ്യാജ മോഷണ ശ്രമം ഉണ്ടാക്കി ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സഹോദരിയുമായി അവിഹിത ബന്ധം സൂക്ഷിച്ച പ്രതി ഭാര്യയെ ഒഴിവാക്കാനായി ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 11ന് അര്‍ധരാത്രിയിലാണ് സംഭവം ഉണ്ടായത്. ഭാര്യയെ കൊലപ്പെടുത്താനായി വ്യാജ മോഷണശ്രമം ഇയാള്‍ ഉണ്ടാക്കുകയായിരുന്നെന്നും ഇയാള്‍ക്ക് ഭാര്യ സഹോദരിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുറ്റം ഇയാള്‍ അംഗീകരിച്ചെന്നും പോലീസ് പറയുന്നു.
ഭാര്യ സഹോദരിയുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഭാര്യയെ ഒഴിവാക്കാനായി അവരെ കൊലപ്പെടുത്താന്‍ താന്‍ തീരുമാനിച്ചു.-പ്രതി പോലീസിനോട് പറഞ്ഞു. മക്കളെ നോക്കാനെന്ന പേരില്‍ ഭാര്യ സഹോദരിയെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുക ആയിരുന്നെന്നും ഒടുവില്‍ ഭാര്യയെ ഒഴിവാക്കേണ്ടതായി വന്നുവെന്നും ഇയാള്‍ പറയുന്നു.
രണ്ട് പ്രാവശ്യം ഭാര്യയ്ക്ക് വിഷം നല്കാന് താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇരുവട്ടവും പരാജയപ്പെട്ടുവെന്നും പ്രതി പറഞ്ഞു. ഒടുവില്‍ വ്യാജ മോഷണശ്രമം ഉണ്ടാക്കി മോഷ്ടാവ് എന്ന പേരില്‍ വീട്ടില്‍ കടന്ന് യുവതിയെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.






