
കൊല്‍ക്കത്ത: എടികെയ്ക്ക് കരുത്തായി ഐഎസ്എല്‍ പോരാട്ടങ്ങളില്‍ ഇനി മോഹന്‍ ബഗാനും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ എടികെ എഫ്സിയും ഐലീഗ് വമ്പന്മാരായ മോഹന്‍ ബഗാനും തമ്മില്‍ ലയിച്ചതോടെയാണ് ഐഎസ്എല്ലിലെ കരുത്തരായി എടികെ വീണ്ടും തല ഉയര്‍ത്തിയിരിക്കുന്നത്. മോഹന്‍ ബഗാന്റെ ആസ്ഥാനമായ കൊല്‍ക്കത്തയില്‍ വച്ചാണ് ലയന പ്രഖ്യാപനം നടന്നത്.
എടികെയുടെ ഉടമസ്ഥരായ ആര്.പി. സഞ്ജീവ് ഗോയങ്കെ ഗ്രുപ്പിന് 80 ശതമാനം ഓഹരികളും മോഹന്‍ ബഗാന് 20 ശതമാനം ഓഹരികളുമാണുള്ളത്. പുതിയ ക്ലബില്‍ എടികെയുടെയും മോഹന്‍ ബഗാന്റെയും ബ്രാന്‍ഡ് നെയിമുകള്‍ നിലനിര്‍ത്തും. എടികെ മോഹന്‍ ബഗാന് എഫ്സി എന്നാകും പുതിയ പേരെന്നാണ് സൂചനകള്‍. 2020-21 സീസണിലെ ഐഎസ്എല്‍ പോരാട്ടങ്ങളില്‍ പുതിയ ക്ലബ് മാറ്റുരയ്ക്കും.






