
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പഞ്ചിങില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. ഇക്കാര്യം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുള്ളവര്‍ക്ക് കൃത്യസമയത്ത് സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്യാന്‍ കഴിയില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. പഞ്ചിങില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങും. ആഭ്യന്തര സെക്രട്ടറിക്കും ഊര്‍ജ്ജ വ്യവസായ സെക്രട്ടറിമാര്‍ക്കുമെല്ലാം ഈ മാസം ശമ്പളം മുടങ്ങി. ഇതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പുമായി ചീഫ് സെക്രട്ടറിലെ കണ്ടത്.
പലപ്പോഴും സെക്രട്ടേറിയേറ്റിന് പുറത്ത് നിരവധി യോഗങ്ങളില്‍ പങ്കെടുക്കാനുള്ളതിനാല്‍ സെക്രട്ടറിമാര്‍ക്ക് രാവിലെയും ്വൈകുന്നേരവും കൃത്യമായ പഞ്ചിങ് അപ്രായോഗികമെന്നാണ് ഐഎഎസുകാര്‍ പറയുന്നത്.






