
എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മൂന്നാര്‍ സ്വദേശിയും അച്ഛന് ഒരു അപേക്ഷയുമായി ദേവികുളം സബ്കളക്ടര്‍ എസ് പ്രേംകൃഷ്ണനെ കാണാനെത്തി. മകന്റെ കോഴ്സ് ഫീസായ 15000 രൂപ അടക്കാന്‍ സഹായിക്കണം. ഇതിനിടയില്‍ തിരുവനന്തപുരത്ത് നിന്നും ഒരു വിദ്യാര്‍ത്ഥിയുടെ വിളിയും സബ്കളക്ടറുടെ ഫോണില്‍ വന്നു. സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിന് ഫീസ് അടയ്ക്കാന്‍ 6000 രൂപ വേണം.
ഒട്ടും താമസിക്കാതെ തന്നെ രണ്ടുപേരുടേയും ആവശ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സബ്കളക്ടര്‍ ഒരു പോസ്റ്റിട്ടു. ഇതോടെ ഫേസ്ബുക്കില്‍ നിരവധി ആളുകള്‍ സഹായ വാഗ്ദാനവുമായി കളക്ടറുടെ പേജിലെത്തി. കുട്ടികള്‍ക്കുള്ള പണം ക്ഷണ നേരം കൊണ്ട് തന്നെ സമാഹരിക്കപ്പെട്ടു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ അച്ഛനെ ഓഫീസില്‍ വിളിച്ചുവരുത്തിയും തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചും പ്രശ്നം പരിഹരിച്ചു.
സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് സബ്കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. "നിങ്ങള്‍ എല്ലാവരും പൊളി ആണു ബ്രോസ്. എല്ലാരും കൂടി ഒത്തു ചേര്‍ന്നു ശ്രമിച്ചപ്പോള്‍ നിസ്സാരമായി അല്ലെ ഈ കുട്ടികളുടെ ഫീസ് അടയ്ക്കുവാന്‍ പറ്റിയത്. രണ്ടു കുട്ടികളും സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുവാന്‍ പറഞ്ഞിട്ടുണ്ട്, നിസ്സാരം"






