
ന്യൂഡല്‍ഹി : ഫെബ്രുവരി ഒന്ന് മുതല്‍ ചില സമാര്‍ട്ട് ഫോണുകളില്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റുവുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ വാട്സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ പലര്‍ക്കും വാട്സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കാതെ വരും. എന്നാല്‍ ജിയോ ഫോണുകളില്‍ പ്രശ്നം ഉണ്ടായിരിക്കുന്നതല്ല.
ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലാണ് ഫെബ്രുവരി ഒന്ന് മുതല്‍ സേവനം അവസാനിപ്പിക്കുന്നത്. ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ ഓപ്പറേറ്റിങ് സിസ്റ്റം കാലഹരണപ്പെട്ടുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ആന്‍ഡ്രോയിഡ് 2,3,7 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളും ഐഒഎസ് എട്ട് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫോണുകളിലും വാട്സ് ആപ്പ് സേവനം ലഭിക്കില്ല. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലൂമിയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വാട്സ് ആപ്പ് ലഭിക്കാത്തത്.
പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ വാട്സ് ആപ്പ് അക്കൗണ്ട് തുറക്കുന്നതിനും തടസ്സമുണ്ടാകുമെന്ന് വാട്സ് ആപ്പ് വ്യക്തമാക്കുന്നു. അതേസമയം സമയപരിധി തീരുന്നതിന് മുന്‍പ് വരെയുള്ള ചാറ്റുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് വാട്സ് ആപ്പ് പറയുന്നു. ഇതിന് പ്രത്യേക ഓപ്ഷന് ഉണ്ട്. അതുവഴി ചാറ്റുകള്‍ എക്സ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നും വാട്സ് ആപ്പ് വ്യക്തമാക്കി.






