
കൊച്ചി : കൊറോണ വൈറസ് ബാധിത മേഖലയില്‍ നിന്നെത്തിയ 28 യാത്രക്കാരെ കൊച്ചി വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരാക്കി. ആര്‍ക്കും വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യ പരിശോധന ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിരുന്നു. വൈറസ് ഭീഷണിയുടെ സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ര്ട ടെര്‍മിനലില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെല്ലാം പ്രത്യേക മാസ്കും ഗ്ലൗസും നല്‍കിയിട്ടുണ്ട്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുവാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.






