
ബാംഗളൂര്‍ : ഇപ്പോള്‍ ഉള്ള ക്രിക്കറ്റില്‍ ഏറ്റവും മികച്ച് ബാറ്റ്സ്മാന് വിരാട് കോഹ്ലിയോ സ്റ്റീവ് സ്മിത്തോ എന്ന് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. എന്നാല്‍ കോലിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഒസീസ് മുന്‍ നായകന് കൂടിയായ സ്റ്റീവ് സ്മിത്ത്.
കോഹ്ലി വിസ്മയ താരമാണ്. കോഹ്ലിയുടെ ബാറ്റിങ് നമ്പറുകള്‍ തന്നെയാണ് അതിന് ഉത്തരം പറയുന്നത്. മൂന്ന് ഫോര്‍മാറ്റിലും കോഹ്ലി വിസ്മയമാണ്. ഇനിയും ഒട്ടേറ റെക്കോര്‍ഡുകള്‍ നമ്മള് കാണാന്‍ ഇരിക്കുന്നതെയുള്ളൂ. കോഹ്ലി ഇതിനോടകം തന്നെ പല റെക്കോര്‍ഡുകളും മറികടന്നിട്ടുണ്ട്. കേഹ്ലിയുടെ റണ്‍ദാഹം വളരെ തീവ്രമാണ്. അതിന് തടയിടാന്‍ ആവില്ല. ഓസീസിനെതിരെ അതിന് കഴിയാതെ വന്നാല്‍ മനോഹരമായിരിക്കും.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലി ഇന്ത്യയെ ലോകത്തെ തന്നെ നമ്പര്‍ വണ്‍ ടെസ്റ്റ് ടീമാക്കി മാറ്റി. ടെസ്്റ്റ് ക്രിക്കറ്റില്‍ കോഹ്ലി പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ട്ടിച്ചു. ആരോഗ്യത്തിനും ഫിറ്റ്നസിനും താരം വളരെ പ്രാധാന്യം നല്കുന്നു. കോഹ്ലി ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ എത്തിക്കും വളരെ മനോഹരമായി തന്നെ മുന്നോട്ട് നയിക്കുന്നതായും സ്മിത്ത് പറഞ്ഞു.






