
ചെരുപ്പുതുന്നി തെരുവില്‍ ജീവിച്ചിരുന്ന ലിസിക്ക് ഇനി സ്വന്തം വീട്ടില്‍ ഉറങ്ങാം. നന്മ നിറഞ്ഞ് ഒരു കൂട്ടം മനുഷ്യര്‍ ചേര്‍ന്ന് നിര്‍മിച്ച വീട്ടിലേക്ക് വിളക്കുമായി ലിസി കയറി. കേരളം നെഞ്ചോട് ചേര്‍ത്ത് വെക്കുകയാണ് ഈ ചിത്രം. ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ മുഖവും കഴുത്തുമായി പേരാമ്പ്രയിലെ തെരുവില്‍ ഈ യുവതി വര്‍ഷങ്ങളായി ഉണ്ട്. റോഡില്‍ ചെരുപ്പ് തുന്നി സമ്പാദിച്ച് കൊണ്ടിരുന്ന ഇവര്‍ ആ പണത്തില്‍ നിന്നും മിച്ചം വെച്ച് ജീവകാരുണ്യ പ്രവര്‍ത്തനവും ചെയ്ത വന്നിരുന്ന ലിസിയെ ഒടുവില്‍ നാട് തന്നെ് ഏറ്റെടുക്കുയായിരുന്നു.
പോസ്റ്റ് വായിക്കാം :
ഇത് ലിസി. എന്റെ ചെറുപ്പകാലം മുതൽ തന്നെ പേരാമ്പ്രയിലെ റോഡുവക്കിൽ ആസിഡ് പൊള്ളലേറ്റ മുഖവും, കഴുത്തുമായി യുവതിയായിരുന്ന ഇവരെ കണ്ടിരുന്നു.
രാജസ്ഥാനിൽ നിന്നും അമ്മാവനും മറ്റു ചില ബന്ധുക്കളും സ്വത്തു തർക്കത്തെ തുടർന്ന് ആസിഡ് കൊണ്ട് പൊള്ളിച്ചു, അവിടെ നിന്നും പൊള്ളിയ മുഖവുമായി ട്രെയിനിൽ കയറി കേരളത്തിലും, അവസാനം പേരാമ്പ്ര പട്ടണത്തിലും എത്തി. റോഡുവക്കിൽ ചെരുപ്പുതുന്നി ജീവിച്ചു.
പത്തു മുപ്പതു വർഷം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും താൻ ജോലി ചെയ്തു കിട്ടിയതിൽ നിന്നും അവർ സ്വയം ചാരിറ്റി പ്രവർത്തനം നടത്തി.
അവസാനം പേരാമ്പ്ര ക്കാരിയായി മാറിയ ലിസിക്ക് സ്കൂൾ വിദ്ധാർത്ഥികളും പേരാമ്പ്ര യിലെ പൊതു ജനവും ചേർന്ന് കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു കൊടുത്തു






