
മുംബൈ : ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ട്ടപ്പെട്ട് യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് സ്വയം കുറ്റപ്പെടുത്താനേ സാധിക്കൂ എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി കൊടുക്കേണ്ടത് പന്തിനെ തന്നെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. പരിക്ക് പറ്റി പന്ത് വിശ്രമത്തില്‍ ആയതോടെ വിക്കറ്റ് കീപ്പിങ്ങില കെ എല്‍ രാഹുലിനെ പരീക്ഷിക്കുകയായിരുന്നു ക്യാപ്റ്റന്‍ കോഹ്ലി. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മികവ് പുലര്‍ത്തിയതോടെ പന്തിന് ആ സ്ഥാനം നഷ്ടമായത്. ഓസീസിന് എതിരെ നടന്ന ആദ്യ മത്സരത്തിലാണ് പന്തിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് വിക്കറ്റ് കീപ്പറായി രാഹുലിനെ പരീക്ഷിക്കുകയായിരുന്നു.
പന്ത് മികച്ച കളിക്കാരന് തന്നെയാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മറ്റാരെയും കുറ്റപ്പെടുത്താന്‍ താരത്തിന് സാധിക്കില്ല. സ്വന്തം കരിയറിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതും പന്ത് തന്നെയാണ്. കൂടുതല്‍ കഠിനാധ്വാനത്തിലൂടെ റണ്‍സ് നേടി തന്നെ വിമര്‍ശിച്ചവരുടെ വായടപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇത് മാത്രമാണ് പന്തിന് മുന്നിലുള്ള വഴി. അത് പന്തിന്റെ ഉത്തവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ടീമിലെ സ്ഥാനം നിലനിര്‍ത്തുന്നത് ഓരോ കളിക്കാരുടെയും ഉത്തരവാദിത്വമാണ്. ടീമില്‍ നിന്ന് ഒഴിവാക്കാനോ വിശ്രമം അനുവദിക്കാനോ ഉള്ള അവസരം ടീം സെല്കര്മാര്ക്ക് നല്‍കരുതെന്ന് അദ്ദേഹം പറഞ്ഞു. എം എസ് ധോണി വിരമിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് തീരാ നഷ്ട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






