
തുര്‍ക്കി : തുര്‍ക്കിയില്‍ ഭുകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടട അവശിഷ്ടങ്ങള്‍ക്കുളളില്‍ നിന്ന് അമ്മയേയും കുഞ്ഞിനെയും രക്ഷിച്ചത് 28 മണിക്കൂറിന് ശേഷം. സംഭവത്തില്‍ 1500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം മരണ സംഖ്യ 38 ആയി ഉയര്‍ന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
റിക്ടര്‍ സ്കെയിലില്‍ 6.8 ആണ് ഭുകമ്പത്തിന്റെ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കിഴക്കന്‍ തുര്‍ക്കിയിലെ എലിസ് മേഖലയിലാണ് ഭുകമ്പമുണ്ടായത്. തകര്‍ന്ന് വീണ് കെട്ടിടത്തില 35 കാരി അയ്സെ രണ്ട് വയസ്സുകാരി മകള്‍ യുസ്രയും അകപ്പെട്ടിരുന്നു.
തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് നിരവധി പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത്. മുസഫ പാസ ജില്ലയിലാണ് അയ്സെയും മകളും താമസിച്ചിരുന്നത്. വിദഗ്ദ നിരീക്ഷണത്തിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വലിയ ദുരന്തമായിട്ടും വലിയ പരിക്കുകള്‍ ഒന്നുമില്ലാതെയാണ് ഇവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് നടത്തിയ തിരച്ചിലാണ് ഇരുവരെയും ജീവനോടെ കണ്ടെത്തിയത്. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ട്ടങ്ങളും ഉണ്ടായി.






