
തിരുവനന്തപുരം: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് രണ്ടാം വിവാഹം ചെയ്ത യുവാവിനെയും രണ്ടാം ഭാര്യയെയും പോലീസ് പിടികൂടി. ഡ്രൈവറായ യുവാവും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമാണ് പിടിയിലായത്. ഡ്രൈവറുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. മത്തംപാല കുന്നുവിള വീട്ടില്‍ ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ െ്രെഡവറും ലാബ് അസിസ്റ്റന്റുമാണ് ലിജോ. ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ബിസ്മിത. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ലിജോ ബിസ്മിതയെയും കൂട്ടി ഒളിച്ചോടുകയായിരുന്നു.
ബിസ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ ലിജോയും ബിസ്മിതയും പ്രണയത്തിലായിരുന്നെന്നും ഇരുവരും ഒളിച്ചോടുകയായിരുന്നെന്നും വ്യക്തമാകുന്നത്.
ഇരുവരും വിവാഹിതരായി തിരികെ വരുമ്പോഴാണ് പോലീസ് പിടികൂടുന്നത്. തന്നെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന ഭാര്യയുടെ പരാതി പ്രകാരം ലിജോക്ക് എതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തു. കൃത്യത്തിന് കൂട്ടു നിന്നതിനാണ് വിദ്യാര്‍ത്ഥിനിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.






