
റിയാദ് : സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താന്‍ രാജ്യത്തെ പൗരര്‍ക്ക് അനുമതി നല്കി ഇസ്രയേല്‍ ഗവണ്മെന്റ്. ഇസ്രയേലിലെ ജൂതര്‍ക്കും ഇസ്ലാം മത വിശ്വാസികള്‍ക്കും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടോ ബിസിനസ് ആവശ്യത്തിനോ 90 ദിവസം വരെ സൗദി സന്ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇസ്രയേല്‍ പൗരര്‍ക്ക് തല്ക്കാലം സൗദിയില്‍ പ്രവേശനമില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അറിയിച്ചിരിക്കുന്നത്.ഇസ്രയേലുമായി യാതൊരു ബന്ധവും ഞങ്ങള്‍ക്കില്ലെന്നും ഇസ്രയേല്‍ പാസ്പോര്‍ട്ടുമായി വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ലെന്നും സൗദി വിദേശ കാര്യമന്ത്രി പറഞ്ഞു. ഞങ്ങളുടെ നയം സ്ഥിരതയുള്ളതാണെന്നും സൗദി പറയുന്നു.






