
ഷൈലോക്കിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്. 25 വയസുള്ള ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് മമ്മൂട്ടി ഷൈലോക്കില്‍ ചെയ്തതെന്ന് ഗോകുലം ഗോപാലന് പറഞ്ഞു. 12-മത് രാമു കാര്യാട്ട് സ്മാരക പുരസ്കാര വിതരണത്തിനിടെയായിരുന്നു അദ്ദേഹം മമ്മൂട്ടിയെ പ്രശംസിച്ചത്. ഇതെന്തൊരു മഹാമായയാണെന്ന് താന്‍ ആശ്ചര്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുമായി പഠിക്കുന്ന കാലം മുതല്‍ അടുപ്പമുണ്ടെന്നും ഗോകുലം ഗോപാലന് പറഞ്ഞു. അന്നൊക്കെ എന്റെ അനിയനെ പോലെയാണ് എനിക്ക് തോന്നിയത്. ഇപ്പോള്‍ എനിക്ക് എന്റെ മകനെ പോലെയാണ് തോന്നുന്നത്. എന്താണ് ഇങ്ങനെ തോന്നാനുള്ള കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഷൈലോക്ക് ഇപ്പോള്‍ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. 25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന്. ഇതെന്തൊരു മഹാമായയാണെന്ന് എനിക്ക് അറിയില്ല. പഠിക്കുന്ന കാലം തൊട്ടേ മമ്മൂട്ടിയുമായി ലോഹ്യമുണ്ട്. വര്‍ത്തമാനം പറയാറുണ്ട്. അന്നൊക്കെ അനുജനെ പോലെ തോന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മകനെ പോലെയാണ് തോന്നുന്നത്. അദ്ദേഹത്തെ വച്ച് ഞാനെടുത്ത സിനിമയാണ് പഴശ്ശിരാജ. ഇനിയൊരു ചരിത്ര ചിത്രം ഞാന്‍ നിര്‍മ്മിച്ചാല്‍ അതില്‍ മമ്മൂട്ടിയായിരിക്കും നായകന്' ഗോകുലം ഗോപാലന് പറഞ്ഞു.






