ജോലിക്ക് പോകുന്ന അമ്മമാര്‍ കുട്ടികളെ ഡേകെയറില്‍ വിടാറുണ്ട്. ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന മിക്ക അമ്മമാര്‍ക്കും അല്പ്പനേരും പോലും വീട്ടില്‍ സമയം ചെലവഴിക്കാറില്ല. ഡേകെയറില്‍ പോകുമ്പോള്‍ കുഞ്ഞങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങളും എന്തൊക്കെ വേണമെന്ന കാര്യങ്ങളും ഡയറിയില്‍ എഴുതി വിടാറുണ്ട്. ചില അമ്മമാര്‍ ഡയറി തുറന്ന് നോക്കും. ചിലര്‍ക്ക് അതിനും സമയമുണ്ടാവില്ല.
അത്തരത്തില്‍ ഒരമ്മ ശ്രദ്ധിക്കാതെ വന്നപ്പോള്‍ ഡേകെയര്‍ ടീച്ചര്‍ ചെയ്ത പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.''അമ്മേ എനിക്ക് ഡയപ്പര്‍ ഇല്ല. ദയവായി എന്റെ ഡയറി വായിക്കുക'' എന്നാണ് ടീച്ചര്‍ കുട്ടിയുടെ വയറ്റില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് എഴുതിയത്. കുട്ടിയുടെ വയറ്റില്‍ എഴുതിയത് കണ്ട് അമ്മ പ്രകോപിതയായാണ് പ്രതികരിച്ചത്. മകന്റെ വയറിന്റെ ചിത്രവും, കുറിപ്പും അമ്മയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എനിക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ ആവശ്യമാണ്. ഇതിനെക്കുറിച്ച് ഞാന്‍ പ്രകോപിതയാകുന്നത് ശരിയാണോ? അതോ ഞാന്‍ പ്രതികരിക്കുകയാണോ വേണ്ടത്.
എനിക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ ശരിക്കും ആവശ്യമുണ്ട്, കാരണം ഞാന്‍ നാളെ രാവിലെ ഡേകെയറില്‍ പോയി കുറച്ച് കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു എന്നാണ് അമ്മ ഫേസ്ബുക്കില്‍ കുറിച്ചത്. വളരെ വൈകാരികമായാണ് അമ്മ പ്രതികരിച്ചത്. ഞാന്‍ മുഴുവന്‍ സമയം ജോലി ചെയ്യുന്ന സ്ത്രീയാണ്. എനിക്ക് ചെറിയ രണ്ട് കുട്ടികളുമുണ്ട്. ഡയറിയില്‍ എഴുതുന്നത് എനിക്ക് എല്ലാ ദിവസവും വായിക്കാന്‍ പറ്റിയെന്ന് വരില്ല- അമ്മ ഫേസ്ബുക്കില്‍ കുറിച്ചു.

Comments