
ഹാമില്ട്ടണ് : ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് തിരിച്ചടി. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഏറ്റ പരിക്കാണ് ഇന്ത്യക്ക തിരിച്ചടിയാകുന്നത്. അഞ്ചാം ടി20 മത്സരത്തനിടെ തുടലിലെ പേശികള്‍ക്ക് പരിക്കേറ്റ് രോഹിത് ശര്‍മയ്ക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടെസറ്റ് പരമ്പരകള്‍ നഷ്ടമാകും.
രോഹിത്തിന് പകരം ഏകദിന ടീമില്‍ മായാങ്ക് അഗര്‍വാളിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.് അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ രോഹിത്തിന് തുടയില്‍ പേശിവലിവ് അനുഭവപ്പെട്ടത്. ബാറ്റിംഗ് പാതിവഴിക്ക് നിര്‍ത്തി മടങ്ങിയ രോഹിത് പിന്നീട് ഫീല്‍ഡ് ചെയ്യാനിറിങ്ങിയില്ല. രോഹിത്തിന് പകരം രാഹുലാണ് പിന്നീട് ടീമിനെ നയിച്ചത്.
മായങ്ക് അഗര്‍വാളാണ് രോഹിത്തിന് പകരം എത്തുന്നത്. എന്നാല്‍ ടെസ്റ്റ് മത്സരത്തില്‍ രോഹിത്തിന് പകരം ആര് എന്ന് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ശിഖര്‍ ധവാന് പരിക്ക് മൂലം ന്യൂസിലന്‍ഡ് പര്യടനം നഷ്ടമായിരുന്നു.






