ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ യഥാര്‍ത്ഥ ഭക്തര്‍ ബി.ജെ.പി നേതാക്കളാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനന്ത് കുമാര്‍ ഹെഗ്ഡെ മഹാത്മാ ഗാന്ധിയേയും സ്വാതന്ത്ര്യ സമരത്തെയും അപഹസിച്ച് സംസംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം തണുപ്പിക്കുന്നതിനാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
മഹാത്മാ ഗാന്ധിയുടെ യഥാര്‍ത്ഥ അനുയായികള്‍ ബി.ജെ.പിക്കാരാണെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലെ ഗാന്ധിയുടെ വ്യാജ അനുയായികളല്ല ബി.ജെ.പിക്കാരെന്നും കേന്ദ്രമന്ത്രി ലോക്സഭയില്‍ പറഞ്ഞു. താന്‍ ഗാന്ധിയെ വിമര്‍ശിച്ചിട്ടില്ലെന്ന് അനന്ത് കുമാര്‍ ഹെഗ്ഡെ തന്നെ പറഞ്ഞിട്ടും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയാണെന്നും പാര്‍ലമെന്ററികാര്യ മന്ത്രിയായ പ്രഹ്ളാദ് ജോഷി പറഞ്ഞു.
സ്വാതന്ത്ര്യ സമരം നാടമായിരുന്നുവെന്നാണ് ഹെഗ്ഡെ നടത്തിയ പ്രസ്താവന. ഗാന്ധിജി നാടകം കളിക്കുകയായിരുന്നെന്നും ബ്രിട്ടീകുകാര് സ്വയം മനംമടുത്ത് ഇന്ത്യ വിടുകയായിരുന്നെന്നും ഹെഗ്ഡെ പറഞ്ഞിരുന്നു. ഗാന്ധിയെ മഹാത്മാവ് എന്ന് വിശേഷിപ്പിക്കുന്നതില്‍ ഹെഗ്ഡെ കടുത്ത രോക്ഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.






