
രാജാ രവിവര്‍മ്മ വരച്ച ചിത്രങ്ങളിലെ സുന്ദരികളായ വേഷപ്പകര്‍ച്ച നടത്തി തെന്നിന്ത്യന്‍ താര റാണികള്‍. ഫോട്ടോഗ്രാഫര്‍ ജി. വെങ്കിട്ടറാമാണ് രവിവര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങളെ നടിമാരിലൂടെ പുനരാവിഷ്‌കരിച്ചത്. 2020 കലണ്ടറിന് വേണ്ടിയായിരുന്നു ഈ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട്. സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണ, ശോഭന, ഐശ്വര്യ രാജേഷ്, നാദിയ മൊയ്ദു, ഖുശ്ബു തുടങ്ങിയവരാണ് പ്രശസ്തമായ പെയിന്റിംഗുകളായി പോസ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇവരുടെ ചിത്രങ്ങള്‍. നടിമാര്‍ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്തത്. യഥാര്‍ത്ഥപെയിംന്റിങ്ങിനൊപ്പമാണ് താരങ്ങള്‍ ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്. ആരാധകരുടെ മനം കീഴടക്കുകയാണ് ചിത്രങ്ങള്‍.














