
ചെന്നൈ: രാജാ രവിവര്‍മ്മ വരച്ച ചിത്രങ്ങളിലെ സുന്ദരികളായി വേഷപ്പകര്‍ച്ച നടത്തി തെന്നിന്ത്യന്‍ താര റാണികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫോട്ടോഗ്രാഫര്‍ ജി. വെങ്കിട്ടറാമാണ് രവിവര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങളെ നടിമാരിലൂടെ പുനരാവിഷ്കരിച്ചത്. 2020 കലണ്ടറിന് വേണ്ടിയായിരുന്നു ഈ സ്പെഷ്യല്‍ ഫോട്ടോഷൂട്ട്. സാമന്ത അക്കിനേനി, ശ്രുതി ഹാസന്, രമ്യ കൃഷ്ണ, ശോഭന, ഐശ്വര്യ രാജേഷ്, നാദിയ മൊയ്ദു, ഖുശ്ബു തുടങ്ങിയവരാണ് പ്രശസ്തമായ പെയിന്റിംഗുകളായി പോസ് ചെയ്തത്. അതിനിടെ നടിമാരായ ഖുശ്ബുവിന്റേയും രമ്യ കൃഷ്ണന്റേയും ട്വിറ്ററിലൂടെയുള്ള സംഭാഷണങ്ങള്‍ ശ്രദ്ധ നേടുകയാണ്.
'ഇത്ര സുന്ദരിയായി ഇനി കണ്ടാല്‍ ഞാന്‍ ഈ സൗഹൃദമങ്ങ് ഉപേക്ഷിക്കും കേട്ടോ' എന്നായിരുന്നു രമ്യ കൃഷ്ണന്റെ ഫോട്ടോ പങ്കുവച്ച് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. ഇതിന് രമ്യ മറുപടിയും നല്‍കിയിട്ടുണ്ട്. 'നമ്മുളുടെ രണ്ട് പേരുടേയും തോന്നലുകളും ബഹുമാനവും ഒന്നാണെന്നായിരുന്നു' രമ്യ ഖുശ്ബുവിന് നല്കിയ മറുപടി. ഏതായാലും ഇരുവരുടേയും രസകരമായ സംഭാഷണം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Dearest @meramyakrishnan will seriously disown you as my friend if you look this super gorgeous.. 😡😡😡😡😡😡😡😡🦧🦧🦧🦧🦧🦧🦧😉😉😉😉😉😉🤗🤗🤗🤗🤗❤❤❤❤❤🥰🥰🥰🥰🥰🥰 pic.twitter.com/LvMZd1sAWh
— KhushbuSundar ❤️ (@khushsundar) February 4, 2020








