
ചെന്നൈ : പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച നടന് രജനീകാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാര്‍ത്തി ചിദംബരം. സ്വന്തമായി പാര്‍ട്ടി രൂപികരിക്കാന്‍ പോകുന്നെന്ന് ഇനിയും അഭിനയിക്കേണ്ട കാര്യമില്ല. ബി ജെ പിയില്‍ ചേര്ന്നോള്ളൂ. നല്ലതാണെന്ന് കാണിക്കാനുള്ള ഈ അഭിനയത്തില്‍ നിന്ന് ഞങ്ങളെ മോചിതരാക്കൂ. എന്നായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്.
സിഎഎയെ പിന്തുണച്ച് താരം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ത്തിയുടെ ട്വീറ്റ്. പൗരത്വ നിയമഭേദഗതി ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ല. ഇനി അത് മുസ്ലീം വിഭാഗത്തിനെതിരെ വന്നാല്‍ അതിനെതിതര തിരിയുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും. വിദേശികളെ തിരിച്ചറിയാന്‍ ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.







Comments