കൊച്ചി: ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കെ.ജെ ജസ്റ്റിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്. സാമ്പത്തിക പ്രയാസം കാരണം ജീവനൊടുക്കിയതാണോയെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. ഇന്നലെയാണ് ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജസ്റ്റിന് കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് മുളവുകാട് പോലീസ് പറഞ്ഞു. ഇതേതുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക സംശയം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂ എന്നും കൊച്ചി പോലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ വല്ലാര്‍പാടം ഡി.പി വേള്‍ഡിന് സമീപം കായലില്‍ മൃതദേഹം അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
പരേതരായ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ.






